European Football Foot Ball Top News

ഇംഗ്ലണ്ടിന് മൂന്നാം ജയം

April 1, 2021

ഇംഗ്ലണ്ടിന് മൂന്നാം ജയം

ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോളണ്ടിനെതിരെ ഇംഗ്ലണ്ട് 2-1 ന് ജയിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ഹാരി മഗ്വയര്‍,ഹാരി കെയിന്‍ എന്നിവര്‍ ഗോള്‍നേടിയപ്പോള്‍ പോളണ്ടിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത് ജകൂബ് മോബറിന് മാത്രം ആണ്.

വെംബ്ലിയിൽ നടന്ന മത്സരത്തിന്റെ ഭൂരിഭാഗ സമയങ്ങളിലും  ഇംഗ്ലണ്ട് ആധിപത്യം പുലർത്തിയിരുന്നു, 19 മിനിറ്റിനുശേഷം ഹാരി കെയ്ൻ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ലക്ഷ്യം നേടിയതോടെ ഇംഗ്ലണ്ട് മല്‍സരം ലീഡ് ചെയ്തു തുടങ്ങി.രണ്ടാം പകുതിയിൽ ജാക്കുബ് മോഡറിന്‍റെ സമനില ഗോള്‍ പിറന്നതോടെ മല്‍സരത്തില്‍ ഇംഗ്ലഉണ്ടിനെ പോളണ്ട് പിടിച്ചുകെട്ടുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു.എന്നാല്‍ മല്‍സരം 85 ആം മിനുട്ടില്‍ നില്‍ക്കേ കോര്‍ണര്‍ കിക്കില്‍ നിന്നും ഗോള്‍ നേടി കൊണ്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട മൂന്നു പോയിന്‍റ് നേടാന്‍ മഗ്വയറിനായി.മൂന്നില്‍ മൂന്നു ജയത്തോടെ ഗ്രൂപ്പ് ഐ യില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു.

Leave a comment