European Football Foot Ball Top News

ഇറ്റലിയുടെ വഴിമുടക്കാന്‍ ആകുമോ ലിത്വാനിയക്ക്

March 31, 2021

ഇറ്റലിയുടെ വഴിമുടക്കാന്‍ ആകുമോ ലിത്വാനിയക്ക്

ഖത്തർ 2022 നുള്ള ആദ്യ മൂന്ന് യോഗ്യതാ മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ ഇറ്റലി ബുധനാഴ്ച വിൽനിയസിലേക്ക് ലിത്വാനിയയേ സന്ദർശിക്കുന്നു. ഞായറാഴ്ച സ്വിറ്റ്സർലൻഡിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയർക്ക് തോൽ‌വി നേരിട്ടപ്പോൾ ഇറ്റലി ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നും വിജയം നേടിയിരുന്നു.

ഹെഡ് കോച്ച് റോബർട്ടോ മാൻസിനി ചുമതലയേറ്റതിനുശേഷം 24 അന്താരാഷ്ട്ര മത്സരങ്ങളിൽ 19 വിജയങ്ങൾ ഉൾപ്പെടെ ഇറ്റലി തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല.കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഇടം നേടാതെ പോയത്തിന്‍റെ നാണകേട് മറക്കാന്‍ ശപഥമെടുത്ത ഇറ്റലി  യൂറോപ്പില്‍ തന്നെ അപകടകാരികള്‍ ആവുന്ന കാഴ്ച്ചക്കാണ് നാം സാക്ഷിയാകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിന് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment

Your email address will not be published. Required fields are marked *