European Football Foot Ball Top News

സ്പെയിനിന് ഇന്ന് എളുപ്പമാകും

March 31, 2021

സ്പെയിനിന് ഇന്ന് എളുപ്പമാകും

സ്പെയ്ന്‍ തങ്ങളുടെ ഹോം സ്റ്റേഡിയത്തില്‍ കൊസോവയേ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.സ്പെയ്ന്‍ നിലവില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും  നാല് പോയിന്റുകൾ നേടിയിട്ടുണ്ട്, അതേസമയം കൊസോവോയുടെ ഓപ്പണിംഗ് മത്സരത്തിൽ സ്വീഡനോട് പരാജയപ്പെടുകയും പോയിന്‍റ് പട്ടികയില്‍ അവര്‍  അവസാന സ്ഥാനത്തും ആണ്.

ക്വാളിഫായേര്‍സ് മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ ഗ്രീസുമായി സമനില നേടിയെങ്കിലും പിന്നീട് ജോര്‍ജിയക്കെതിരെ തോല്‍വിയില്‍ നിന്നുമാണ് സ്പെയ്ന്‍ തിരിച്ചുവന്നത്.ലൂയി എന്‍റിക്വെയുടെ സ്പെയ്ന്‍ പഴയ പ്രതാപം നിലനിര്‍ത്താന്‍ പാടുപെടുകയാണെങ്കിലും നിലവിലെ സാഹചര്യം കൈക്കാര്യം ചെയ്യാന്‍ എന്‍റിക്വെക്ക് കഴിയുന്നുണ്ട്.ടിക്കി ടാക്കയുടെ ഹാങ് ഓവറില്‍ നിന്നും സ്പെയിനിനെ മോചിപ്പിക്കാന്‍ എന്‍റികെക്ക് കഴിഞ്ഞാല്‍ തന്നെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വിജയിച്ചതായി കാണാം.നിലവില്‍ പണ്ടത്തെ ടെക്നികല്‍ എബിലിറ്റി ഉള്ള താരങ്ങളുടെ അഭാവം നേരിടുന്ന സ്പെയിനിന് തങ്ങളുടേതായ ഒരു സിസ്റ്റം എത്രയും പെട്ടെന്ന് കൊണ്ടുവരണം.

 

Leave a comment