European Football Foot Ball Top News

പോര്‍ച്ചുഗീസ് ടീമിനോടും കോച്ചിനും മാപ്പ് പറഞ്ഞു കൊണ്ട് ഡച്ച് റഫറി

March 30, 2021

പോര്‍ച്ചുഗീസ് ടീമിനോടും കോച്ചിനും മാപ്പ് പറഞ്ഞു കൊണ്ട് ഡച്ച് റഫറി

സെർബിയയ്‌ക്കെതിരായ സ്‌ട്രൈക്കറുടെ ഗോൾ അനുവദിക്കാത്തതിന് ശേഷം ഡച്ച് റഫറി ഡാനി മക്കെലി ക്രിസ്റ്റ്യാനോ റൊണാൾഡോയോടും  പോർച്ചുഗലിനോടും  മാപ്പ് പറഞ്ഞു.2022 ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പോർച്ചുഗലിന് സെര്‍ബിയയായുള്ള മല്‍സരം 2-2 സമനില ആയി കലാശിച്ചിരുന്നു.യുവന്റസ് സ്ട്രൈക്കറുടെ ഷോട്ട് ഗോള്‍ ലൈന്‍  മറികടന്നുവെന്ന് റീപ്ലേകൾ വ്യക്തമാക്കി, എന്നാൽ മക്കലി തന്റെ ലൈൻസ്മാനുമായി കൂടിയാലോചിച്ച ശേഷം ഗോള്‍ നാല്‍കാനുള്ള തീരുമാനം  ഉപേക്ഷിച്ചു.

“ഫിഫയുടെ നയങ്ങൾ അനുസരിച്ച്, ദേശീയ കോച്ച് ഫെർണാണ്ടോ സാന്റോസിനോടും പോർച്ചുഗീസ് ടീമിനോടും സംഭവിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു.ഒരു റഫറി ടീം എന്ന നിലയിൽ, നല്ല തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും കഠിനമായി പരിശ്രമിക്കുന്നു. ഈ രീതിയിൽ ഞങ്ങൾ വാർത്തകളിൽ വരുമ്പോൾ, അത് ഞങ്ങളെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല.”മക്കലി പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയോട് പറഞ്ഞു

Leave a comment