European Football Foot Ball Top News

അടുത്ത സമ്മറില്‍ യുവന്‍റസില്‍ ഒരു ശുദ്ധികലശത്തിന് സാധ്യത

March 29, 2021

അടുത്ത സമ്മറില്‍ യുവന്‍റസില്‍ ഒരു ശുദ്ധികലശത്തിന് സാധ്യത

“ഒരു ദശകത്തെ മികച്ച വിജയങ്ങൾക്ക് ശേഷം ഞങ്ങൾ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,” എന്നു  യുവന്റസ് മേധാവി ആൻഡ്രിയ അഗ്നെല്ലിയുടെ കസിൻ ജോൺ എൽകാൻ അടുത്തിടെ ഇറ്റാലിയൻ ടിവി ഷോയായ ‘പോർട്ട എ പോർട്ട’യിൽ പറഞ്ഞിരുന്നു. അതിനാല്‍ അടുത്ത സമ്മര്‍ മുതല്‍ ടീമില്‍ ഒരു ശുദ്ധികലശം നടത്താന്‍ ഒരുങ്ങുകയാണ് യുവന്‍റസ്.

ടീമില്‍ നിന്നു ഒഴിവാക്കാന്‍ പോകുന്നവരുടെ ലിസ്റ്റില്‍ ആരോൺ റാംസേ, അലക്സ് സാന്ദ്രോ, പൗലോ ഡൈബാല എന്നിവരും ഉൾപ്പെടും.പല താരങ്ങളുടെ വലിയ ബ്രാന്‍ഡ് മൂലം സാലറി ഇനത്തില്‍ വലിയ ഒരു തുക ക്ലബില്‍ നിന്നും ചിലവാകുന്നുണ്ട്.കഴിഞ്ഞ മാസം യുവന്റസ് ഈ സീസണിന്റെ ആദ്യ പകുതിയിൽ 99 മില്യൺ ഡോളർ നഷ്ടം പ്രഖ്യാപിച്ചിരുന്നു.അതിനാല്‍ അടുത്ത സീസണ്‍ മുതല്‍ പല കടുത്ത നടപടികളും യുവന്‍റസ് കൈകൊണ്ടേക്കാം.

Leave a comment