Editorial European Football Foot Ball Top News

ഈ നേട്ടങ്ങൾ ഗംഭീരം, അസാധ്യം !!

March 28, 2021

ഈ നേട്ടങ്ങൾ ഗംഭീരം, അസാധ്യം !!

ഫുട്ബോൾ ആരാധകരുടെ സ്നേഹവും ആദരവും ലുക്കാക്കു കൂടുതലായി അർഹിക്കുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിലെ മോശം കുറച്ചു സീസണുകളും 2018 ലോക കപ്പിൽ സുപ്രധാന നിമിഷങ്ങളിൽ ഗോൾ കണ്ടെത്താൻ സാധിക്കാഞ്ഞതും കാരണം വലിയ വിമർശനങ്ങൾക്ക് അദ്ദേഹം പാത്രമായിരുന്നു. എന്നാൽ ഇന്റർ മിലാനിൽ ചെന്നപ്പോൾ മുതൽ ഈ ബെൽജിയം താരം ചെറിയ തീപ്പൊരി തന്നെയാണ്. സാക്ഷാൽ റൊണാൾഡോ നാസാരിയോയുടെ ആദ്യ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡിനൊപ്പം എത്തുകയും, മിലാൻ ഡെർബിയിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ വെല്ലുവിളിച്ചു കൊമ്പുകോർത്തു വിജയം സ്വന്തമാക്കുകയും ചെയ്തു.

രാജ്യത്തിനായും മികച്ച ഫോമിലാണ് ലുക്കാക്കു. കഴിഞ്ഞ 31 മത്സരങ്ങളിൽ നിന്നായി 36 ഗോളുകളാണ് അദ്ദേഹത്തിന്റെ സംഭാവന. മാത്രമല്ല തുടർച്ചയായി കഴിഞ്ഞ 10 മത്സരങ്ങളിലും രാജ്യത്തിനായി അദ്ദേഹം വല ചലിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. സാക്ഷാൽ മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ കുറച്ചു മത്സരങ്ങൾ കളിച്ചാണ് അന്താരാഷ്ട്ര തലത്തിൽ 50 ഗോൾ തികച്ചത്. വെറും 24 ആം വയസ്സിൽ ബെൽജിയത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവായ് അദ്ദേഹം മാറുകയുണ്ടായി.

2018 ലോക കപ്പിൽ സ്വന്തം രാജ്യക്കാരുടെ വംശവെറിയാൽ അപമാനിക്കപ്പെട്ട താരമാണ് ലുക്കാക്കു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു – “ഗോൾ അടിക്കുമ്പോഴും ടീം വിജയിക്കുമ്പോഴും ഞാൻ ബെൽജിയം കാരൻ. അല്ലെങ്കിൽ വെറും കറുത്ത വംശജൻ “. ഇന്ന് 59 ഗോളുകളാണ് ലുക്കാക്കു രാജ്യത്തിനായി സ്വന്തം പേരിൽ എഴുതി ചേർത്ത് വെച്ചിരിക്കുന്നത്. രണ്ടാമതുള്ള ഹസാഡിന് വെറും 32 ഗോളുകൾ മാത്രമാണ് ഉള്ളത് എന്ന വസ്തുത അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന മികവിനെ സൂചിപ്പിക്കുന്നു. ഇനിയും നിറത്തിന്റെ പേരിൽ ഈ പ്രതിഭ മാറ്റി നിർത്തിപ്പെട്ടുകൂടാ. ഇന്ന് ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാൾ തന്നെയാണ് ലുക്കാക്കു. And one of the greatest to play for Belgium

Leave a comment