European Football Foot Ball Top News

കോസ്റ്റയുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നു വെളിപ്പെടുത്തി ബെന്‍ഫിക്ക

March 26, 2021

കോസ്റ്റയുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നു വെളിപ്പെടുത്തി ബെന്‍ഫിക്ക

മുന്‍ ചെല്‍സി താരവും നിലവില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരവുമായ ഡിയഗോ കോസ്റ്റ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയിലേക്ക് പോകുന്നു എന്നു സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപ്പോര്‍ട്ടിവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇത് തീര്‍ത്തൂം ശരിയായ വാര്‍ത്ത അല്ല എന്നും പരസ്യമായി ഇതിനെ നിഷേധിക്കുകയും ചെയ്ത ബെന്‍ഫിക്ക തങ്ങളുടെ ശ്രദ്ധ നിലവിലെ സീസണില്‍ മാത്രം ആണ് എന്നും വേറെയൊന്നും നിലവില്‍ ചിന്തിക്കുന്നില്ല എന്നും ബെന്‍ഫിക്ക വെളിപ്പെടുത്തി.നിലവില്‍ ക്ലബ് വിടുമെന്ന് പറഞ്ഞ കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡില്‍ കളിക്കുന്നില്ല.താരത്തിന് ജനുവരി ഒന്നു മുതല്‍ വേറെ ക്ലബുകളുമായി കോണ്‍ട്രാക്റ്റ് ചര്‍ച്ച നടത്തുന്നുണ്ട്.32 വയസ് ഉള്ള താരത്തിന്‍റെ  മാഡ്രിഡിലെ റോള്‍  ലൂയിസ് സുവാരസിന്റെ വരവോടെ തീര്‍ന്നത്താണ് ട്രാന്‍സ്ഫറിന് പിന്നിലെ കാരണം.

Leave a comment