European Football Foot Ball Top News

ഫ്രീകിക്ക് നേടാന്‍ റൊണാള്‍ഡോക്ക് കഴിയാത്തത് ഭാഗ്യമിലായ്മ മൂലം എന്നു കാർലോ പിൻസോഗ്ലിയോ

March 26, 2021

ഫ്രീകിക്ക് നേടാന്‍ റൊണാള്‍ഡോക്ക് കഴിയാത്തത് ഭാഗ്യമിലായ്മ മൂലം എന്നു കാർലോ പിൻസോഗ്ലിയോ

ഫ്രീ കിക്കുകൾ നേടിയെടുക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം റെക്കോർഡിന് കാരണം അദ്ദേഹത്തിന്റെ മോശം ഫോം ആണ് കാരണം എന്നു യുവന്‍റസ് ബാക്ക് അപ്പ് ഗോള്‍ കീപ്പര്‍  കാർലോ പിൻസോഗ്ലിയോ.പ്രാക്ടീസ് സെഷനില്‍ എല്ലായ്പ്പോഴും ഗോള്‍ നേടാന്‍ റൊണാള്‍ഡോക്ക് കഴിയുന്നത് പിച്ചില്‍ അദ്ദേഹത്തിന്റ്റെ ഭാഗ്യമിലായ്മ തെളിയിക്കുന്നു എന്നും  പിൻസോഗ്ലിയോ പറഞ്ഞു.

റൊണാൾഡോയുടെ ഫ്രീ കിക്കുകളെക്കുറിച്ചും 36-കാരനായ ഇതിഹാസവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും യുവെയുടെ മൂന്നാം ചോയ്‌സ് ഗോള്‍ കീപ്പര്‍ ട്യൂട്ടോസ്‌പോർട്ടിനോട് പറഞ്ഞു”പരിശീലനത്തില്‍ എപ്പോഴും അദ്ദേഹം ഗോള്‍ നേടാറുണ്ട്,എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഗെയിമുകളിൽ ഇത് ചെയ്യാൻ കഴിയാത്തത് എന്ന് എനിക്കറിയില്ല, ഒരുപക്ഷേ അത് മോശം ഭാഗ്യമായിരിക്കാം.റൊണാൾഡോ ഒരു ലളിതമായ ആളാണ്, ഒരു താരമല്ല, വളരെ  ശാന്തനാണ്, ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി.

Leave a comment