European Football Foot Ball Top News

സാന്‍ മറിനോയെ വട്ടം കറപ്പിച്ച് ഇംഗ്ലണ്ട്

March 26, 2021

സാന്‍ മറിനോയെ വട്ടം കറപ്പിച്ച് ഇംഗ്ലണ്ട്

ഡൊമിനിക് കാൽവർട്ട്-ലെവിൻ രണ്ടുതവണയും ഒല്ലി വാട്ട്കിൻസ് ഒരു ഗോളിലൂടെയും അരങ്ങേറ്റം കുറിച്ചതോടെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് 2022 യോഗ്യതാ മത്സരത്തിൽ സാൻ മറിനോയെ 5-0 ന് പരാജയപ്പെടുത്തി.ഫിഫയുടെ ഏറ്റവും താഴ്ന്ന റാങ്കുള്ള രാജ്യമായ സാന്‍ മറിനോയെ ഇംഗ്ലണ്ട് വട്ടം കറപ്പിച്ചു.

മല്‍സരത്തില്‍ ഉടനീളം 32  ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി പയിക്കാന്‍ ഇംഗ്ലണ്ടിന് ആയി.14 ആം മിനുട്ടില്‍ ജയിംസ് വാര്‍ഡ് പ്രൌസ് ആദ്യ ഗോള്‍ നേടി കൊണ്ട് ഇംഗ്ലണ്ടിന്   ലീഡ് നേടി കൊടുത്തു.സിറ്റി താരം റഹീം സ്റ്റര്‍ലിങ് ഗോള്‍ നേടി അഞ്ച് ഗോള്‍ മാര്‍ക്ക് തികച്ചു.എതിര്‍ ടീം മോശം ഫൂട്ബോള്‍ കാഴ്ചവച്ചെങ്കിലും തങ്ങള്‍ നല്ല രീതിയില്‍ കളിച്ചത് മൂലം ആണ് ഇത്രയും ഗോള്‍ നേടാന്‍ ആയത് എന്നു കോച്ച് ഗരത്ത് സൌത്ത്ഗേറ്റ് പറഞ്ഞു.

Leave a comment