European Football Foot Ball Top News

അസർബൈജാനെതിരെ തപ്പിത്തടങ്ങ് പോര്‍ച്ചുഗല്‍

March 25, 2021

അസർബൈജാനെതിരെ തപ്പിത്തടങ്ങ് പോര്‍ച്ചുഗല്‍

ബുധനാഴ്ച അസർബൈജാനെതിരെ  നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ മോശം പ്രകടനം കാഴ്ചവചെങ്കിലും ഒരു ഗോളിന് ജയം നേടി.29 ഷോട്ട്  ശ്രമങ്ങൾ നടത്തിയ പോർച്ചുഗലിന്റെ   കൈവശം  ആയിരുന്നു കൂടുതല്‍ സമയവും  പന്ത് എങ്കിലും  അസർബൈജാനെതിരെ അനേകം ഗോളുകള്‍ നേടാന്‍ അവരെ കൊണ്ട്  കഴിഞ്ഞില്ല.

പോര്‍ച്ചുഗലിനെതിരെ ഡെഡ് ലോക്ക് ഡിഫന്‍സ് ഏര്‍പ്പെടുത്തിയ അസർബൈജാന്‍റെ പൂട്ട് പോര്ച്ചുഗല്‍ പൊളിച്ചത് മല്‍സരത്തിന്റെ 37 ആം മിനുട്ടില്‍ ആയിരുന്നു.അതും ഒരു അസർബൈജാന്‍ താരത്തിന്റെ (മാക്സിം മെഡ്വെഡേവ് ) ഓണ്‍ ഗോള്‍ ആയിരുന്നു.റൊണാള്‍ഡോ നെറ്റോ,സില്‍വ എന്നിങ്ങനെ ശക്തമായ ഫോര്‍വേഡ് ലൈനപ്പ് ഉള്ള പോര്‍ച്ചുഗല്‍ പേരിനോത്ത പ്രകടനം ആയിരുന്നില്ല കാഴ്ചവച്ചത്.അടുത്ത ഗ്രൂപ്പ് എ മത്സരത്തിൽ പോർച്ചുഗൽ ശനിയാഴ്ച സെർബിയ സന്ദർശിക്കുമ്പോൾ അസർബൈജാൻ ലോകകപ്പ് 2022 ആതിഥേയത്വം വഹി ക്കുന്ന ഖത്തറിനെ നേരിടും.

Leave a comment