European Football Foot Ball Top News

ഡോണി വാന്‍ ഡേ ബീക്കിനെ വിറ്റ് കാശാക്കാന്‍ യുണൈറ്റഡ്

March 23, 2021

ഡോണി വാന്‍ ഡേ ബീക്കിനെ വിറ്റ് കാശാക്കാന്‍ യുണൈറ്റഡ്

കഴിഞ്ഞ വേനൽക്കാലത്ത് അയാക്സിൽ നിന്ന് ഓൾഡ് ട്രാഫോർഡിലേക്ക് 40 മില്യൺ ഡോളർ വഴി  ട്രാന്‍സ്ഫര്‍ ആയതോടെ  വാൻ ഡി ബീക്ക് വലിയ ഒരു പ്രതീക്ഷയുടെ ഭാരം പേറിയാണ് യുണൈറ്റഡിലേക്ക് കാല് കുത്തിയത്.ഈ സീസണില്‍  വെറും രണ്ട് പ്രീമിയർ ലീഗ് ഗെയിമുകളില്‍ മാത്രം ആദ്യ ഇലവനില്‍ ഇടം നേടിയ  അദ്ദേഹം ബ്രൂണോ ഫെർണാണ്ടസിന്റെ അതേ സ്ഥാനത്ത് കളിക്കുന്നതിനാൽ ടീമില്‍ ഇടം നേടാന്‍ അദ്ദേഹം ഏറെ പാടുപെടുകയാണ്.

നിലവില്‍ ഫൂട്ബോള്‍ ലോകത്ത് ധനക്കമ്മി മൂലം പല ക്ലബുകളും  പാടുപെടുമ്പോള്‍ അടുത്ത സമ്മറില്‍ ഡോണി വാന്‍ ഡേ ബീക്കിനെ വിറ്റ് കൊണ്ട് കുറച്ചു ചില പൊടി സൈനിങ്ങുകള്‍ നടത്താന്‍ ആണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.ക്ലബിലെ സ്ട്രൈക്കര്‍ ആയ എഡിസണ്‍ കാവാനിയെ ടീമില്‍ തുടരുന്നതിന് ശ്രമിക്കും എന്നു ഒലെ  പറഞ്ഞിരുന്നു.

 

 

 

Leave a comment