European Football Foot Ball Top News

ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നു ഒഴിവാക്കിയതിനെതിരെ പീറ്റര്‍ ക്രൌച്ച്

March 23, 2021

ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നു ഒഴിവാക്കിയതിനെതിരെ പീറ്റര്‍ ക്രൌച്ച്

ലിവര്‍പൂളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന് ഇംഗ്ലണ്ട് ദേശീയ ടീം ഒരിടം കണ്ടെത്തണം എന്നു മുന്‍ ലിവര്‍പ്പൂള്‍ താരവും ഇംഗ്ലിഷ് ഫൂട്ബോളറും ആയ പീറ്റര്‍ ക്രൌച്ച്.കഴിഞ്ഞയാഴ്ച ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഏറ്റവും പുതിയ ഇംഗ്ലണ്ട് ടീമിൽ നിന്ന് അലക്സാണ്ടർ-അർനോൾഡ് ഉള്‍പ്പെട്ടിട്ടില്ല.

                                                                                                      റീസ് ജയിംസ് 

ഇത്രയും പ്രതിഭയുള്ള താരം ഇംഗ്ലണ്ട് യൂറോ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമോ എന്ന ഭയം ഉള്ളതായി ക്രൌച്ച് പറഞ്ഞു.”അർനോൾഡിന് പകരം റീസ് ജയിംസിനേ എടുത്തത്തില്‍ എനിക്കു പ്രശനമൊന്നും ഇല്ല.ജയിംസിനെ എനിക്കു വളരെ ഇഷ്ട്ടം ആണ്.എന്നാല്‍ നിങ്ങള്‍ അർനോൾഡി നെ പോലൊരു താരം കൈയ്യില്‍ ഇരിക്കുമ്പോള്‍ എങ്ങനെയും അവന് ടീമില്‍ ഒരിടം നല്‍കണം.” പീറ്റര്‍ ക്രൌച്ച് ഡെയ്ലി മെയിലിനോട് പറഞ്ഞു.

Leave a comment