European Football Foot Ball Top News

ബാഴ്സയുടെ ടാര്‍ഗറ്റിനെ സ്വന്തമാക്കാന്‍ ഇന്‍റര്‍ മിലാനും രംഗത്ത്

March 22, 2021

ബാഴ്സയുടെ ടാര്‍ഗറ്റിനെ സ്വന്തമാക്കാന്‍ ഇന്‍റര്‍ മിലാനും രംഗത്ത്

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോയെ പിന്തുടരുന്ന ഏറ്റവും പുതിയ ക്ലബ്ബായി ഇന്റർ മിലാന്‍  മാറി എന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു.അർജന്റീന താരം  ഈ സീസണിൽ മാഞ്ചസ്റ്റര്‍  സിറ്റിയില്‍ ഫസ്റ്റ്-ടീം ഫുട്ബോളിനായി പാടുപെടുകയാണ്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിന്ന് പുറത്തുപോകാൻ  താരം വ്യാപകമായി ശ്രമിക്കുന്നുണ്ട്.ബാഴ്സലോണയും പാരീസ് സെന്റ് ജെർമെയ്നും അദ്ദേഹത്തിന്റെ സൈനിങ്ങിന് വേണ്ടിയുള്ള  മൽസരത്തിന് നേതൃത്വം നൽകിയിരിക്കുകയാണ്.

അഗ്യൂറോ സിറ്റി തമ്മില്‍ ഉള്ള കരാര്‍ അവസാനിക്കാന്‍ ഇനി വെറും മാസങ്ങള്‍ മാത്രമേയുള്ളൂ.താരം തന്‍റെ മിത്രമായ ലയണല്‍ മെസിയുടെ കൂടെ ബാഴ്സയിലേക്ക് വരാനുള്ള സാധ്യതയാണ് കാണുന്നത്.എന്നാല്‍ യൂറോപ്പിലെ പല മുന്‍നിര ക്ലബുകളും താരത്തിനു വേണ്ടി വല വിരിച്ചതിനാല്‍ ഒന്നും തെളിച്ചു പറയാന്‍ ആകില്ല.

Leave a comment