European Football Foot Ball Top News

എഫ് എ കപ്പില്‍ നിന്നും യുണൈറ്റഡ് പുറത്ത്

March 22, 2021

എഫ് എ കപ്പില്‍ നിന്നും യുണൈറ്റഡ് പുറത്ത്

ഞായറാഴ്ച ലെസ്റ്റർ സിറ്റിയിൽ നടന്ന മത്സരത്തിൽ 3-1 ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ എഫ്എ കപ്പിൽ നിന്ന് പുറത്തായി.എഫ്‌എ കപ്പ് സെമിഫൈനലിൽ ലെസ്റ്റർ സതാംപ്ടണെയും  മാഞ്ചസ്റ്റർ സിറ്റി ചെൽസിയേയും  നേരിടും.

കെലെച്ചി ഇഹിയനാച്ചോ നേടിയ ഗോളോടെ ലീഡ് നേടിയെങ്കിലും അത് നീണ്ടു നിന്നത് 38 ആം മിനുട്ടില്‍ മേസണ്‍ ഗ്രീന്‍വുഡ് സമനില ഗോള്‍ നേടുന്ന വരെയായിരുന്നു.എന്നല്‍ രണ്ടാം പകുതിയില്‍ വീണ്ടും ഗോള്‍ നേടിയ കെലെച്ചി ഇഹിയനാച്ചോ,യൂറി ടിയെലേമാന്‍സ്  യുണൈറ്റഡിന്‍റെ എഫ് എ കപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ ആയി ഭവിച്ചു.കഴിഞ്ഞ മൂന്നോ നാലോ മാസങ്ങളിൽ ഈ ടീം അതിശയകരമായ ഫൂട്ബോള്‍ ആണ് കാഴ്ചവച്ചത് അതിനാല്‍ ഈ ഒരു തോല്‍വി കൊണ്ട് ഈ ടീമിനെ അളക്കാന്‍ കഴിയില്ല എന്നു മല്‍സരത്തിന് ശേഷം മാധ്യമങ്ങളില്‍ യുണൈറ്റഡ് കോച്ച് ഒലെ പറഞ്ഞു.

Leave a comment