European Football Foot Ball Top News

എഫ്എ കപ്പ് സെമിഫൈനലില്‍ ചെല്‍സി

March 22, 2021

എഫ്എ കപ്പ് സെമിഫൈനലില്‍ ചെല്‍സി

ഞായറാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ഷെഫീൽഡ് യുണൈറ്റഡിനെതിരെ ചെൽസി 2-0 ന് ജയം നേടി എഫ്എ കപ്പ് സെമിഫൈനലിലേക്ക് ഉള്ള ടിക്കറ്റ് സ്വന്തമാക്കി.തോമസ് ടുച്ചൽ ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം 14 മത്സരങ്ങളിൽ ചെൽസി തോല്‍വി അറിയാതെ തുടരുന്നു.

കഴിഞ്ഞ ആറ് മത്സരങ്ങളിൽ ചെൽ‌സി ക്ലീൻ ഷീറ്റും സൂക്ഷിച്ചിട്ടുണ്ട്, ടൂച്ചലിന് കീഴിൽ ഇതുവരെ ഹോമില്‍ ഗോള്‍ വഴങ്ങിയിട്ടില്ല എന്നതും ആവരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.ഒലിവര്‍ നോര്‍വുഡ് (ഓണ്‍ ഗോള്‍ ),ഹക്കീം സിയാക്ക് എന്നിവര്‍ നേടിയ ഗോളിലാണ് ചെല്‍സിക്ക് വിജയം നേടി കൊടുത്തത്.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച പുലിസിച്ച് ഷെഫീല്‍ഡ് യുണൈറ്റഡ് തങ്ങള്‍ക്ക് നിരന്തരം പ്രശനങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു എന്നും തങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ ഏറെ വിഷമിക്കേണ്ടി വന്നെന്നും വെളിപ്പെടുത്തിയിരുന്നു.

Leave a comment