European Football Foot Ball Top News

അതല്‍റ്റിക്കോയ്ക്ക് തുണയായി സൂപ്പര്‍മാന്‍ ഒബ്ലാക്ക്

March 22, 2021

അതല്‍റ്റിക്കോയ്ക്ക് തുണയായി സൂപ്പര്‍മാന്‍ ഒബ്ലാക്ക്

ലാലിഗ ലീഡര്‍മാരായ അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഒരു ഗോള്‍ ലീഡില്‍ ആക്ടിച്ചു തൂങ്ങി നില്ക്കാന്‍ ശ്രമിച്ചതിന്‍റെ ശിക്ഷയായി 86 ആം മിനുട്ടില്‍ ഒരു പെനാല്‍ട്ടി വഴങ്ങുകയും അത് ജാന്‍ ഒബ്ലാക്ക് സേവ് ചെയുകയും വേണ്ടി വന്നു മല്‍സരം ഒന്നു കൈപിടിയില്‍ ഒതുക്കാന്‍.റയലും ബാഴ്സയും  തൊട്ട്  പിന്നില്‍ തുടരുന്നതിനാല്‍ ഇപ്പോള്‍ ഒരു തോല്‍വിയോ സമനിലയോ വഴങ്ങാന്‍ അത്ലറ്റികോക്കാകില്ല.

 

54 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സുവാരസ് വീണ്ടും അത്ലറ്റികൊ മാഡ്രിഡിന് ലീഡ് നേടി കൊടുത്തു.ഒരു ഗോള്‍ ലീഡില്‍ മല്‍സരം മുന്നോട്ട് കൊണ്ട് പോയ അവരെ 86 ആം മിനുട്ടില്‍ ഒരു പെനാല്‍ട്ടിയിലൂടെ ഒരു അപകടം തേടിയെത്തി.ആ പെനാല്‍ട്ടി സേവ് ചെയ്തു കൊണ്ട് ഒബ്ലാക് രക്ഷപ്പെടുത്തിയത്   മൂന്നു പോയിന്‍റ് മാത്രമല്ല അത്ലറ്റിക്കോയുടെ  ലീഗ് പ്രതീക്ഷകളും കൂടിയാണ്.

Leave a comment