European Football Foot Ball Top News

ഈ അവസരം ലിവര്‍പ്പൂള്‍ മുതലെടുക്കും എന്ന് ക്ലോപ്പ്

March 20, 2021

ഈ അവസരം ലിവര്‍പ്പൂള്‍ മുതലെടുക്കും എന്ന് ക്ലോപ്പ്

അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഏപ്രില്‍ ഏഴിന്  ലിവര്‍പ്പൂള്‍ റയല്‍ മാഡ്രിഡിനെ  നേരിടും.റയലും ലിവര്‍പ്പൂളും തമ്മില്‍ ഇതിന് മുന്നേ  ഏറ്റുമുട്ടുയത് ചാമ്പ്യന്‍സ് ലീഗ്  ഫൈനല്‍ മല്‍സരത്തിന് ആണ്.അന്ന് സലയെ പരിക്കേല്‍പ്പിച്ച റാമോസിനെ ഫൂട്ബോള്‍ ആരാധകരും മറ്റ് താരങ്ങളും ഏറെ പഴി പറഞ്ഞിരുന്നു.

“രണ്ട് വർഷം മുമ്പാണ് ഞങ്ങൾ അവരെ നേരിട്ടത്, ഞങ്ങൾക്ക് അത് ഒരു ദുഷ്‌കരമായ രാത്രിയായിരുന്നു, അതിനാൽ  വീണ്ടും അവര്‍ക്കെതിരെ  കളിക്കാനുള്ള അവസരം ലഭിക്കുന്നത് രസകരമാണ്.അവര്‍ വളരെ മികച്ച  ടീം ആണ് എന്നു അറിയാം എന്നാല്‍ ലീഗിലെ എല്ലാ ടീമുകളും വളരെ ശക്തര്‍ ആണ്.അതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയേ വഴിയുള്ളൂ.” ക്ലോപ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment