European Football Foot Ball Top News

ആളൊരുങ്ങി അരങ്ങൊരുങ്ങി

March 19, 2021

ആളൊരുങ്ങി അരങ്ങൊരുങ്ങി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരങ്ങല്‍ക്കുള്ള നറുക്കെടുപ്പ് ഇന്ന്  സ്വിറ്റ്സര്‍ലാന്‍റിലെ നിയോണില്‍ കഴിഞ്ഞു.2004-05 സീസണ് ശേഷം ആദ്യമായാണ് റോണാള്‍ഡോയും മെസ്സിയും ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കണ്ടു ആവേശം അടങ്ങാത്തവര്‍ക്ക് വേണ്ടി ഇത്തവണ വീണ്ടും ഇരു ടീമുകള്‍ ഏറ്റുമുട്ടുന്നുണ്ട്.മ്യൂണിക്കിനെതിരെ പ്രതികാരം ചെയ്യാന്‍ പിഎസ്ജിക്ക് കിട്ടിയ മികച്ച അവസരമാണിത്.

മാഞ്ചസ്റ്റര്‍ സിറ്റി ഡോര്‍ട്ട്മുണ്ടിനെയും റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെയും നേരിടുമ്പോള്‍  ചെല്‍സിയുടെ എതിരാളി പോര്‍ച്ചുഗീസ് പടയാളികള്‍ ആയ പോര്‍ട്ടോ എഫ്‌സി ആണ്.റയല്‍ മാഡ്രിഡും ലിവര്‍പ്പൂളും തമ്മില്‍ ഉള്ള പോരാട്ടം ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന ഒന്നായിരിക്കും.റാമോസ് – സലാ 2018 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നടന്ന ഏറ്റുമുട്ടലിന് രണ്ടാം പതിപ്പ് ആയിരിക്കും വരാന്‍ പോകുന്ന മല്‍സരം.ഏപ്രില്‍ ആറിന് ആദ്യ പാദ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കും.

Leave a comment