European Football Foot Ball Top News

മൂന്നു വര്‍ഷത്തിന് ശേഷം ഉസ്മാന്‍ ഡെംബേലെയേ ഫ്രാന്‍സ് ടീം തിരിച്ചുവിളിച്ചു

March 19, 2021

മൂന്നു വര്‍ഷത്തിന് ശേഷം ഉസ്മാന്‍ ഡെംബേലെയേ ഫ്രാന്‍സ് ടീം തിരിച്ചുവിളിച്ചു

ബാഴ്സയില്‍ ഫ്രാന്‍സ് താരങ്ങള്‍ അത്ര മികച്ച രീതിയില്‍ അല്ല കളിക്കുന്നത് എന്നാലും ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ക്ക് ഫ്രാന്‍സ് ടീമിലേക്ക് മൂന്നു ബാഴ്സ താരങ്ങളെ വിളിച്ചു.അന്‍റോയിന്‍ ഗ്രീസ്മാന്‍,ക്ലെമന്‍റ് ലെന്‍ഗ്ലട്ട്,ഉസ്മാന്‍ ഡെംബേലെ എന്നിവരെയാണ് ഫ്രാന്‍സ് കോച്ച് ഡെഷാംപ്സ് തിരിച്ചുവിളിച്ചത്.

ഇടകാലത്ത് ഉസ്മാന്‍ ഡെംബേലെയേ ഫ്രാന്‍സ് ടീമില്‍ നിന്നും തഴങ്ങിരുന്നു.2018 നവംബറിന് ശേഷം ഡെംബെലയുടെ ആദ്യ കോൾ-അപ്പ് ഇതാണ്.താരം ബാഴ്സയില്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും സ്ഥിരത പുലര്‍ത്തുന്നുണ്ട്.മൂന്നു വര്‍ഷം സ്ഥിരമായി പരിക്കേറ്റ് പുറത്തിരുന്ന താരത്തിന് അത് ആത്മവിശ്വാസം വര്‍ധിക്കാനിടയാക്കും.വേള്‍ഡ് കപ്പ് നേടാന്‍ ഫ്രാന്‍സിനെ സഹായിച്ച സാമുവല്‍ ഉംറ്റിറ്റിയെ ഫ്രാന്‍സ് ദേശീയ ടീം തിരിച്ചുവിളിച്ചിട്ടില്ല.വേള്‍ഡ് കപ്പിന് ശേഷം  ധാരാളം പരിക്കുകള്‍ പറ്റിയത് അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഒരു കരിനിഴല്‍ ആയി തുടരുകയാണ്.

 

Leave a comment