European Football Foot Ball Top News

യുണൈറ്റഡിന്‍റെ ഹീറോയായി അവതരിച്ച് പോഗ്ബ

March 19, 2021

യുണൈറ്റഡിന്‍റെ ഹീറോയായി അവതരിച്ച് പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തി.പോൾ പോഗ്ബയുടെ ഗോള്‍  ആണ് മല്‍സരത്തില്‍ യുണൈറ്റഡിനെ ജയം നേടാന്‍ സഹായിച്ചത്.ഇതോടെ അഗ്രിഗേറ്റ് സ്കോര്‍ 2-1 ഇന് ജയം നേടിയ യുണൈറ്റഡ് യൂറോപ്പ ക്വാര്‍ട്ടറില്‍ ഇടം നേടിയ രണ്ടാം ഇംഗ്ലിഷ് ടീമായി മാറി.

ഫെബ്രുവരി 6 ന് ശേഷം യുണൈറ്റഡിനായി ആദ്യമായി കളിക്കാൻ പോഗ്ബ പകുതിസമയത്ത് ബെഞ്ചിൽ നിന്ന് ഇറങ്ങി, ഇടവേളയ്ക്ക് മൂന്ന് മിനിറ്റിനുശേഷം മികച്ച ഗോളുമായി അദ്ദേഹം സമനില പൂട്ട് പൊളിച്ചു.മുൻ യുണൈറ്റഡ് സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പകരക്കാരനായി എത്തിയെങ്കിലും മിലാനെ രക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല.മിലാന്‍ പിന്നീട് യുണൈറ്റഡിനു ഏറെ സമ്മര്‍ദം നല്‍കി എങ്കിലും അതില്‍ നിന്നും രക്ഷ നേടാന്‍ യുണൈറ്റഡിനായി.മല്‍സരത്തിന് ശേഷമുള്ള മാധ്യമങ്ങളോടുള്ള പ്രസ്ഥാവനയില്‍ പൊഗ്ബയെ യുണൈറ്റഡ് ഏറെ കാലമായി മിസ് ചെയ്യുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment