European Football Foot Ball Top News

ടോട്ടന്‍ഹാം യൂറോപ്പ ലീഗില്‍ നിന്നും പുറത്ത്;ആരാധകരോട് മാപ്പ് ചോദിച്ച് മോറിഞ്ഞോ

March 19, 2021

ടോട്ടന്‍ഹാം യൂറോപ്പ ലീഗില്‍ നിന്നും പുറത്ത്;ആരാധകരോട് മാപ്പ് ചോദിച്ച് മോറിഞ്ഞോ

യൂറോപ്പ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ 3-0 ന് ജയിക്കുകയും ക്വാർട്ടർ ഫൈനലിലേക്ക് കടക്കുകയും ചെയ്ത ഡിനാമോ സാഗ്രെബ് ലോക ഫൂട്ബോളിനെ തന്നെ ഞെട്ടിച്ചു.ഡൈനാമോ  സാഗ്രബിന് വേണ്ടി  മിസ്ലാവ് ഒർസിക്  ഹാട്രിക്ക് നേടി.മല്‍സരശേഷം ആരാധകരോട് മാപ്പ് ചോദിച്ച മോറിഞ്ഞോ ടീമിന് അടിസ്ഥാന ഫൂട്ബോള്‍ മറന്നിരിക്കുന്നു എന്നും വെളിപ്പെടുത്തി.

ആദ്യ പാദത്തിൽ നിന്ന് 2-0 നേട്ടവുമായി ജോസ് മൗറീഞ്ഞോയുടെ ടീം രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ ഇത് പോലൊരു തിരിച്ചടി ലഭിക്കുമെന്ന് ആരും തന്നെ വിചാരിച്ചിട്ടുണ്ടാവില്ല. മിസ്ലാവ് ഒർസിക് 62,82 മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തികൊണ്ട് മല്‍സരം സമനിലയില്‍ ആക്കി.അതിനുശേഷം എക്സ്ട്രാ ടൈമില്‍ അദ്ദേഹം തന്നെ മൂന്നാം ഗോള്‍ നേടിയതും മല്‍സരവും ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റും ഡൈനാമോ  സാഗ്രബിന്  സ്വന്തം.

Leave a comment