European Football Foot Ball Top News

മെസിക്ക് ഈ ക്ലബ് അങ്ങനെയൊന്നും വിടാന്‍ ആകില്ല എന്നു ലപ്പോര്‍ട്ട

March 18, 2021

മെസിക്ക് ഈ ക്ലബ് അങ്ങനെയൊന്നും വിടാന്‍ ആകില്ല എന്നു ലപ്പോര്‍ട്ട

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ലയണൽ മെസ്സിയോട് ക്യാമ്പ് നൗവിൽ തുടരാൻ നേരിട്ട് പരസ്യമായി അഭ്യർത്ഥിച്ചു.2010 ൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം 11 വർഷത്തിനുശേഷം  ക്ലബ്ബിന്റെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

 

“ബാഴ്സ 2010 നു ശേഷം കാഴ്ചവച്ച മികച്ച പ്രകടനത്തിന് കാരണം ഞങ്ങളുടെ സ്ഥിരതയായിരുന്നു. എല്ലാ താരങ്ങളും ഒപ്പം ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ ഒരു സ്ഥിരത നമുക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ എല്ലാവരും ബാഴ്സയെ എങ്ങനെയോക്കെ വിപുലീകരിക്കാന്‍ ആകും എന്നു നോക്കുക.മെസ്സി താങ്കള്‍ക്ക് ഇവിടം വിട്ടു പോകാന്‍ കഴിയില്ല.ഞങ്ങള്‍ക്ക് നിന്നോടുള്ള സ്നേഹവും വാത്സല്യവും എത്രത്തോളം ആണ് എന്നു നിനക്ക് അറിയാം.നമ്മുടെ ക്ലബ് ഗാനത്തില്‍ പറയുന്നപോലെ നമ്മള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ നാം ശക്തര്‍ ആകൂ.”അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സുപ്രധാന ഭാഗങ്ങള്‍ ഇതൊക്കെയായിരുന്നു.

Leave a comment