European Football Foot Ball Top News

അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ചെല്‍സി

March 18, 2021

അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ചെല്‍സി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ചെൽസി ബുധനാഴ്ച അറ്റ്ലെറ്റിക്കോ മാഡ്രിഡിനെ 2-0 ന് പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തി.ആദ്യ പാദത്തില്‍ ഒരു ഗോളിന് വിജയം നേടിയ ചെല്‍സി രണ്ടു മല്‍സരത്തിലും കൂടി 3-0 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് വിജയം നേടിയത്.

34 ആം മിനുട്ടില്‍ ഹക്കീം സിയാക്ക് നേടി ഗോളിലൂടെ അത്ലറ്റിക്കൊയെ പ്രതിരോധത്തില്‍ ആക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞു.ചെല്‍സി തങ്ങളുടെ രണ്ടാം ഗോള്‍ 94 ആം മിനുട്ടില്‍ ആണ് നേടിയത്.എമേര്‍സണ്‍ പാല്‍മിയേരി ആണ് രണ്ടാം ഗോള്‍ ചെല്‍സിക്ക് നേടി കൊടുത്തത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് കടന്ന ഇംഗ്ലിഷ് ടീമുകളായ  ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമൊപ്പം ചെല്‍സിയും ചേര്‍ന്നു.മല്‍സരത്തില്‍ ജയം നേടിയതിയനാല്‍ ടൂഷലിന് തന്റെ  അപരാജിത കുതിപ്പ് തുദാരുകയും ചെയ്തു.

Leave a comment