European Football Foot Ball Top News

റൊണാള്‍ഡോ റയലിലേക്ക് അല്ല യുണൈറ്റഡിലേക്ക് ആണ് പോവുക എന്നു ട്യൂട്ടോസ്പോർട്ട്

March 17, 2021

റൊണാള്‍ഡോ റയലിലേക്ക് അല്ല യുണൈറ്റഡിലേക്ക് ആണ് പോവുക എന്നു ട്യൂട്ടോസ്പോർട്ട്

വരാന്‍ പോകുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ഫൂട്ബോള്‍ ആരാധകര്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തിയ ഒന്നായിരിക്കും.അതിനു പ്രധാന കാരണം ലയണല്‍ മെസ്സിയുടെയും ഇപ്പോള്‍ ഇതാ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഫൂട്ട്ബോള്‍ ഭാവി അനിശ്ചിതത്തില്‍ ആയത് കൊണ്ടാണ്.നിലവില്‍ റൊണാള്‍ഡോ തിരിച്ചു റയലിലേക്ക് പോയേക്കും എന്നാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന റൂമര്‍.

എന്നാല്‍ റയൽ മാഡ്രിഡിലെ രണ്ടാമത്തെ സ്പെല്ലിനേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് ട്യൂട്ടോസ്പോർട്ട് അവകാശപ്പെടുന്നു.യുവന്‍റസില്‍ ഒരു പുതിയ ടീമിനെ പിര്‍ലോ വാര്‍ക്കുകയാണ് എന്നും അതിനാല്‍ റൊണാള്‍ഡോയുടെ അവസാന ഫൂട്ബോളിങ് കാലഘട്ടം വെറുതെയാകും എന്ന തോന്നല്‍ ആണ് യുവന്‍റസില്‍ നിന്നും അദ്ദേഹത്തിനെ അകറ്റുന്നത്.നിലവില്‍ അദ്ദേഹത്തിന്റെ വേതനം നല്കാനും യുവന്‍റസ് പെടാപ്പാട്പ്പെടുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ട്.

 

Leave a comment