European Football Foot Ball Top News

ക്വാര്‍ട്ടര്‍ യോഗ്യത നേടി മാഞ്ചസ്റ്റര്‍ സിറ്റി

March 17, 2021

ക്വാര്‍ട്ടര്‍ യോഗ്യത നേടി മാഞ്ചസ്റ്റര്‍ സിറ്റി

പൊതുവേ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മല്‍സരങ്ങളില്‍ ഏതെങ്കിലും അബദ്ധങ്ങള്‍ കാണിക്കാറുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ വീണ്ടും റൌണ്ട് ഓഫ് 16 മറികടന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.എതിരില്ലാത്ത രണ്ടു ഗോളിന് ജര്‍മന്‍ ടീം മോന്‍ഷന്‍ഗ്ലാഡ്ബാഷിനെ മറികടന്ന സിറ്റി  4-0 എന്ന ടോട്ടല്‍ സ്കോറില്‍ വിജയം നേടി.

എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ കെവിന്‍ ഡി ബ്രൂയ്ന,ഇക്കായ് ഗുണ്ഡോഗന്‍ എന്നിവര്‍ ആണ് സിറ്റിയുടെ ഗോള്‍ സ്കോറര്‍മാര്‍.12,18 മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തിയ ഇവര്‍ സിറ്റിക്ക് വളരെ സുഗമം ആയ ഒരു നോക്കൌട്ട് മല്‍സരം ആണ് സമ്മാനിച്ചത്.വരുന്ന മാര്‍ച്ച് 19 നു ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ നറുക്കെടുപ്പ് നടക്കും.ഇതുവരെ പിഎസ്ജി,റയല്‍ മാഡ്രിഡ്,ലിവര്‍പ്പൂള്‍,പോര്‍ട്ടോ,ഡോര്‍ട്ട്മുണ്ട് എന്നിവര്‍ ആണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ മറ്റ് ടീമുകള്‍.

Leave a comment