European Football Foot Ball Top News

ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നേടി റയല്‍

March 17, 2021

ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നേടി റയല്‍

ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ല്‍ നിന്നും ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് എടുത്ത ആദ്യ ലാലിഗ ടീം ആയി റയല്‍ മാഡ്രിഡ്.അറ്റ്ലാന്‍റയെ തങ്ങളുടെ ഹോമില്‍ നടന്ന രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് റയല്‍ ശക്തമായ പ്രകടനം പുറത്തെടുത്തു.ആദ്യ പാദത്തില്‍ അറ്റ്ലാന്‍റയുടെ ഹോമില്‍ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ജയം നേടിയിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി റയലിനെ രക്ഷപ്പെടുത്തിയ കരീം ബെന്‍സെമ തന്നെ ആദ്യ ഗോള്‍ നേടി.പെനാല്‍ട്ടിയിലൂടെ സെര്‍ജിയോ റാമോസ്,മാര്‍ക്കോ അസന്‍സിയോ എന്നിവരുടെ ഗോളില്‍ റയല്‍ സ്കോര്‍ബോര്‍ഡ് തികച്ചപ്പോള്‍ 83 ആം മിനുട്ടില്‍ രണ്ടു ലെഗിലും കൂടി ആദ്യ ഗോള്‍ നേടാന്‍ അറ്റ്ലാന്‍റയെ സഹായിച്ചത് മുറിയെല്‍ ഫ്രൂട്ടോ ആയിരുന്നു.

Leave a comment