European Football Foot Ball Top News

വിമര്‍ശകര്‍ക്ക് മറുപടി നല്കി കൊണ്ട് റൊണാള്‍ഡോ

March 15, 2021

വിമര്‍ശകര്‍ക്ക് മറുപടി നല്കി കൊണ്ട് റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ 32 മിനിറ്റിനുള്ളിൽ നേടിയ പെര്‍ഫക്റ്റ് ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ 3-1 എന്ന സ്കോര്‍ലൈനില്‍ യുവന്‍റസ് കാഗിലാരിയെ പരാജയപ്പെടുത്തി.36 കാരനായ സ്‌ട്രൈക്കർ ഒരു ഹെഡര്‍ ഗോളും  വലതു കാൽ പെനാൽറ്റിയും ഇടത് കാൽ ഷോട്ടും ഉപയോഗിച്ച് വല കണ്ടെത്തി അടുത്തിടെ വിമർശനങ്ങൾക്ക് മറുപടിയായി ചെവിയിലേക്ക് ചൂണ്ടിക്കൊണ്ട് ആഘോഷിച്ചു.

വിജയത്തോടെ യുവന്‍റസിന് എ‌സി മിലാനുമായുള്ള പോയിന്‍റ് വിത്യാസം ഒന്നാക്കി കുറക്കാനും കഴിഞ്ഞു.ഇന്നലത്തെ മല്‍സരത്തില്‍ പരാജയപ്പെട്ട എ‌സി മിലാന്  കിരീടം നേടുന്നതിന് ഇനി കടമ്പകള്‍ കടക്കാന്‍ ഏറെയുണ്ട്.കാഗിലാരിക്ക് വേണ്ടി  61 ആം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടിയത് ജിയോവാനി സിമിയോനി ആയിരുന്നു.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറാകാതെ റൊണാള്‍ഡോ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ കിലെനി റൊണാള്‍ഡോയെയും മറ്റ് ടീമാങ്കങ്ങളെയും വാ തോരാതെ പ്രശംസിച്ചു.

Leave a comment