European Football Foot Ball Top News

അവസാന മിനുട്ടിലെ ഗോള്‍ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്‍റര്‍ മിലാന്‍

March 15, 2021

അവസാന മിനുട്ടിലെ ഗോള്‍ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്‍റര്‍ മിലാന്‍

85 ആം മിനുട്ടില്‍ ലൌത്താറോ മാര്‍ട്ടിനസ് നേടിയ ഗോളിലൂടെ ടോറിനോയെ 2-1 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെടുത്തിയ ഇന്‍റര്‍ മിലാന്‍ തങ്ങളുടെ അപരാജിത കുതിപ്പ് എട്ട് സീരി എ മല്‍സരങ്ങളിലേക്ക് നീട്ടി.ലീഗില്‍ തങ്ങളുടെ തൊട്ട് പിന്നില്‍ എ‌സി മിലാനും യുവന്‍റസും  ഉള്ളതിനാല്‍ ഇപ്പോള്‍ ഒരു തോല്‍വി നേരിടുക എന്നത് തങ്ങളുടെ കിരീട സ്വപ്നങ്ങള്‍ക്ക് തടസമായേക്കും.

ആദ്യ പകുതിയില്‍ ഇരു ടെമുകളും  ഗോളൊന്നും നേടിയില്ല.എന്നാല്‍ 62 ആം മിനുട്ടില്‍ പെനാല്‍ട്ടി മാര്‍ഗം ലക്ഷ്യം നേടിയ ഇന്‍ററിന് മറുപടി നല്‍കിയത് 70 ആം മിനുട്ടില്‍ അന്റോണിയോ സനബ്രിയയായിരുന്നു.മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച നിമിഷങ്ങളില്‍ ആണ് 85 ആം മിനുട്ടില്‍ അര്‍ജന്‍റൈന്‍ താരം ലൌത്താറോ മാര്‍ട്ടിനസ് ഗോള്‍ നേടുന്നതും ഇന്‍ററിന് വിജയം ഉറപ്പിക്കുന്നതും.

Leave a comment