European Football Foot Ball Top News

മ്യൂണിക്കിന് വീണ്ടും വിജയം

March 14, 2021

മ്യൂണിക്കിന് വീണ്ടും വിജയം

ഇന്നലെ വേര്‍ഡര്‍ ബ്രമനെതിരെ കളിച്ച മ്യൂനിക്കിന് ഒന്നിനെതിരെ മൂന്നു ഗോളിന് വിജയം. പിന്നില്‍ ആര്‍ബി ലെപ്സിഗ് വിടാതെ പിന്തുടരുന്നതിനാല്‍ ഒരു തോല്‍വിയോ സമനിലയോ  ജര്‍മന്‍ ബുണ്ടസ്ലിഗ  കിരീടം നേടുന്നതില്‍  മ്യൂണിക്കിന് ഒരു തടസ്സം ആവും.ഇന്നലെ ലിയോണ്‍ ഗോരറ്റ്സ്ക,സെര്‍ജി ഗ്നാബ്രി എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി കൊണ്ട്  മല്‍സരം മ്യൂണിക്കിന്‍റെ പിടിയില്‍ ആക്കി.

രണ്ടാം പകുതിയില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി നേടിയ ഗോളും അക്കൌണ്ടില്‍ കേറിയതോടെ മൂന്നു ഗോളിന്റെ ലീഡില്‍ മല്‍സരം സ്വന്തമാക്കി മ്യൂണിക്ക്.പിന്നീട് 85 മിനുട്ടില്‍ വേര്‍ഡര്‍ ബ്രമന് ആശ്വാസം എന്ന പോലെ ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞു.നിക്ലാസ് ഫുള്‍ക്രഗ് ആണ് വേര്‍ഡര്‍ ബ്രമന് വേണ്ടി ഗോള്‍ നേടിയതും.

Leave a comment