സിറ്റിക്ക് കാര്യങ്ങള്‍ എളുപ്പം ആകുന്നു
പ്രീമിയര്‍ ലീഗ് എത്രയും പെട്ടെന്ന് തീര്‍ക്കുക എന്ന ലക്ഷ്യമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്.ലീഗില്‍ പതിനേഴ് പോയിന്റ് ലീഡ് ഉള്ള സിറ്റി ഇത്തവണ ലീഗ് കിരീടം നേടും എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.ഇന്നലെ നടന്ന മല്‍സരത്തില്‍ പതിനെട്ടാം സ്ഥാനത്തുള്ള ഫുള്‍ഹാമിനെ സിറ്റി പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്നു ഗോളിനാണ്.

ലിവര്‍പൂളിനെ പരാജയപ്പെടുത്തിയ ശേഷം സിറ്റിയെ നേരിടാന്‍ എത്തിയ ഫുള്‍ഹാം ആദ്യ പകുതിയില്‍ അവരെ ഗോള്‍ നേടാന്‍ അനുവദിച്ചില്ല.എന്നാല്‍ രണ്ടാം പകുതി തുടങ്ങി പതിനഞ്ച് മിനുറ്റിന് ശേഷം കളി തങ്ങളുടെ വരുതിയില്‍ ആക്കി മാഞ്ചസ്റ്റര്‍ സിറ്റി.ഗബ്രിയേല്‍ ജീസസ്,അഗ്യൂറോ,ജോണ്‍ സ്റ്റോണ്‍സ് എന്നിവര്‍ 60 മിനുട്ട് ആകുമ്പോഴേക്കും സിറ്റിയുടെ സ്കോര്‍ മൂന്നിലേക്ക് എത്തിച്ചു.സിറ്റിയുടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പായിക്കാന്‍ പോലും ഫുള്ഹാമിനായില്ല.