European Football Foot Ball Top News

റയലിന് ഇന്ന് തോല്‍ക്കാനാകില്ല

March 13, 2021

റയലിന് ഇന്ന് തോല്‍ക്കാനാകില്ല

റയല്‍ മാഡ്രിഡിന് ഇന്ന് വളരെ മര്‍മപ്രധാനമായ ഒരു മല്‍സരമാണ്.പതിനേഴാം സ്ഥാനത്തുള്ള എല്‍ഷെയേ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ഒരു തോല്‍വിയോ സമനിലയോ  കൂടി നേരിടാനുള്ള ത്രാണിയുണ്ടാകില്ല.ഇന്ന് രാത്രി എട്ടേമുക്കാലിന് നടക്കാന്‍ പോകുന്ന മല്‍സരത്തിനു ആധിധേയത്വം വഹിക്കാന്‍ പോകുന്നത് റയലിന്‍റെ ഹോമായ സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ആണ്.

ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് മല്‍സരം കലാശിച്ചത് സമനിലയില്‍ ആയിരുന്നു.കഴിഞ്ഞ രണ്ടു മല്‍സരത്തിലും സമനില നേടിയത്  റയലിന് വലിയ തിരിച്ചടിയായി.നിലവില്‍ ബാഴ്സയേക്കാള്‍ രണ്ടു പോയിന്‍റിനും അത്ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ എട്ട് പോയിന്‍റിനും പിന്നില്‍ ആണ്.വരുന്ന ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം പാദത്തില്‍  കൂടിയുള്ള തയ്യാറെടുപ്പില്‍ ആണ് റയല്‍ മാഡ്രിഡ്.

Leave a comment