European Football Foot Ball Top News

ടൂഷലിന് കീഴിലെ ഫോം തുടരാന്‍ നീലപ്പട

March 13, 2021

ടൂഷലിന് കീഴിലെ ഫോം തുടരാന്‍ നീലപ്പട

ഇന്ന് ലീഡ്സ് യുണൈറ്റഡിന്‍റെ ഹോം ഗ്രൌണ്ടില്‍ വച്ച് അവരെ നേരിടാന്‍ പോകുന്ന ചെല്‍സിയുടെ ലക്ഷ്യം ഒന്നുമാത്രം.ടൂഷലിന്റെ കീഴില്‍ തുടരുന്ന അപരാജിത കുതിപ്പ് തുടരുക എന്നത് തന്നെ.തിങ്കളാഴ്ച എവർട്ടണിനെതിരെ 2-0 ന് ജയിച്ചതിന് ചെല്‍സി നിലവില്‍ വളരെ  ആത്മവിശ്വാസത്തില്‍ ആണ്.നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവരുള്ളത്.ഇന്നതെ ഒരു വിജയം ഒരു പക്ഷേ അവരെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കും.

ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ചെല്‍സി വിജയം നേടിയിരുന്നു.പരിക്കേറ്റ് പുറത്തിരിക്കുന്ന ടാമി എബ്രഹാം, തിയാഗോ സില്‍വ എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല.അടുത്ത ആഴ്ച്ച ചെല്‍സി  ചാമ്പ്യന്‍സ് ലീഗ്  റൌണ്ട് ഓഫ് 16  രണ്ടാം പാദത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.

Leave a comment