European Football Foot Ball Top News

ഇനിയെങ്കിലും റൊണാള്‍ഡോയെ യുവന്‍റസ് ഒഴിവാക്കണം എന്നു മുന്‍ ക്ലബ് പ്രസിഡണ്ട്

March 12, 2021

ഇനിയെങ്കിലും റൊണാള്‍ഡോയെ യുവന്‍റസ് ഒഴിവാക്കണം എന്നു മുന്‍ ക്ലബ് പ്രസിഡണ്ട്

“സീസണിന്റെ അവസാനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മോചിപ്പിക്കാൻ” യുവന്റസ് ശ്രമിക്കണം എന്നു മുൻ ബിയാൻകോനേരി പ്രസിഡന്റ് ജിയോവന്നി ഗിഗ്ലി.താരത്തിനെ സൈന്‍ ചെയ്തത് വളരെ വില കൂടിയ ഒരു തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.100 മില്യണ്‍ ഡോളര്‍ നല്‍കി കൊണ്ട് റയലില്‍ നിന്നും താരത്തിനെ വാങ്ങിയ യുവന്‍റസ് നീക്കത്തെ അകാലത്ത് എല്ലാവരും പ്രശംസിച്ചിരുന്നു.എന്നാല്‍ ക്ലബിന് ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറാന്‍ കഴിയാത്തത് മൂലം താരത്തിനെ സൈന്‍ ചെയ്ത തീരുമാനം ഇപ്പോള്‍ തെറ്റായി കണക്കാക്കപ്പെടുന്നു.

ഈ സീസണിന് ശേഷം റൊണാള്‍ഡോയെ യുവന്‍റസ് ഒഴിവാക്കണം എന്നും അദ്ദേഹത്തെ പോലൊരു വില കൂടിയ താരത്തിനെ നിലവില്‍ യുവന്‍റസിന് താങ്ങാന്‍ കഴിയില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.റൊണാള്‍ഡോയെ സൈന്‍ ചെയ്ത ദിവസം മുതല്‍ താന്‍ ഈ കാര്യം അവരോടു പറഞ്ഞത് ആണ് എന്നും ജിയോവന്നി ഗിഗ്ലി റേഡിയോ പുണ്ടോയോട് പറഞ്ഞു.

 

 

Leave a comment