European Football Foot Ball Top News

ആദ്യ പാദത്തില്‍ മുന്നേറി അയാക്ക്സ്

March 12, 2021

ആദ്യ പാദത്തില്‍ മുന്നേറി അയാക്ക്സ്

യുവേഫ യൂറോപ ലീഗ് റൌണ്ട് ഓഫ് 16 ല്‍ ആദ്യ പാദത്തില്‍ യംഗ് ബോയ്സിനെ അയാക്ക്സ് എതിരിയല്ലാത്ത മൂന്നു ഗ്ലീന് പരാജയപ്പെടുത്തി.അയാക്ക്സിന്‍റെ ഹോമില്‍ നടന്ന മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ  ഒരു വിജയം ആയിരുന്നു അയാക്ക്സിന്റേത്.മല്‍സരത്തില്‍ അയാക്ക്സ് മൊത്തം 21 ഷോട്ട് നേടിയപ്പോള്‍ വെറും ഒരു ഷോട്ട് നേടാന്‍ മാത്രമേ യംഗ് ബോയ്സിന് കഴിഞ്ഞുള്ളൂ.ടാര്‍ഗറ്റില്‍ ഒരു ഷോട്ട് പോലും നേടാന്‍ സ്വിസ് ക്ലബിനായില്ല.

ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ അയാക്ക്സിന് കഴിഞ്ഞില്ല.62 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത് ഡാവി ക്ലാസന്‍ ആണ്.പിന്നീട് 82,92 മിനുട്ടുകളില്‍ ഡുസാന്‍ ടാടിക്ക്,ബ്രയാന്‍ ബ്രോബെറി എന്നിവര്‍ കൂടി അയക്ക്സിന് വേണ്ടി സംഭാവന ചെയ്തു.ഇതിന്റെ രണ്ടാം പാദം അടുത്ത വെള്ളിയാഴ്ച്ച യംഗ് ബോയ്സിന്റെ സ്റ്റേഡിയമായ സ്റ്റേ ഡി സൂസിയില്‍ വച്ച് നടക്കും.

Leave a comment