European Football Foot Ball Top News

മെസ്സി തീര്‍ച്ചയായും ഈ ടീമില്‍ വിശ്വസം അര്‍പ്പിക്കണം എന്നു കോമാന്‍

March 11, 2021

മെസ്സി തീര്‍ച്ചയായും ഈ ടീമില്‍ വിശ്വസം അര്‍പ്പിക്കണം എന്നു കോമാന്‍

ഇന്നലത്തെ മല്‍സരത്തില്‍ പിഎസ്ജിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സ യുവ താരങ്ങളില്‍ മെസ്സി തന്‍റെ വിശ്വസം അര്‍പ്പിക്കണം എന്നും ടീമില്‍ തുടരുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടെന്നും   കോമാന്‍ മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മല്‍സരശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കോമാന്‍റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു”ഈ ടീമില്‍ എനിക്കു ഏറെ വിശ്വസം ഉണ്ട്.വളര്‍ന്ന് വരുന്ന യുവ താരങ്ങള്‍ ക്ലബിന്‍റേ ഭാവി സുരക്ഷിതമാക്കും.ഈ ഒരു ടീമില്‍ മെസ്സി വിശ്വസം അര്‍പ്പിക്കണം,എന്നിട്ട് അടുത്ത സീസണിലും ക്ലബില്‍ തുടരേണ്ട കാര്യം ആലോചിക്കണം.”മല്‍സരത്തില്‍ ഇതുവരെ കാണാത്ത ഫൊര്‍മേഷന്‍ പുറത്തെടുത്ത കോമാന്‍ ആദ്യ പകുതിയില്‍ പിഎസ്ജിയെ തന്‍റെ തന്ത്രങ്ങള്‍ കൊണ്ട് വെള്ളം കുടിപ്പിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ പൊചെട്ടിനോ മറുതന്ത്രമായി വന്നത് ബാഴ്സയെ ഗോള്‍ നേടാന്‍ അനുവദിച്ചില്ല.

Leave a comment