European Football Foot Ball Top News

ഇത്രയും പെട്ടെന്ന് പുറത്താവേണ്ടവര്‍ അല്ല ഞങ്ങള്‍ – ഗ്രീസ്മാന്‍

March 11, 2021

ഇത്രയും പെട്ടെന്ന് പുറത്താവേണ്ടവര്‍ അല്ല ഞങ്ങള്‍ – ഗ്രീസ്മാന്‍

ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയ്നിനോട് 5-2 ന് തോറ്റതിന് ആദ്യ പകുതിയിലെ അവസരങ്ങൾ നേടാൻ കഴിയാത്തതിനെ തുടർന്ന് ബാഴ്സലോണയുടെ ഡ്രസ്സിംഗ് റൂമിലെ പശ്ചാത്താപം അന്റോയിൻ ഗ്രീസ്മാൻ വെളിപ്പെടുത്തി.തങ്ങള്‍ 70  ശതമാനത്തില്‍ പരം പന്ത് കൈവശം വച്ചിട്ടും മല്‍സരത്തില്‍ ഒരു  ഗോള്‍ മാത്രം നേടാന്‍ ആയത് ബാഴ്സ താരങ്ങളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.ആദ്യ പകുതി തീര്‍ന്നപ്പോള്‍ തിരിച്ചുവരാനുള്ള ഒരു നേരിയ സാധ്യത അവര്‍ കാണിക്കുകയും ചെയ്തിരുന്നു.എന്നാല്‍ രണ്ടാം പകുതി ബാഴ്സയെ  ബുദ്ധിപരമായി നേരിട്ട പിഎസ്ജി   1-1 എന്ന സ്കോറില്‍ കളി ഒതുക്കുകയായിരുന്നു.

“ചാമ്പ്യൻസ് ലീഗിൽ നിന്നു  ഇത്രയും പെട്ടെന്ന് തോറ്റ് മടങ്ങാന്‍ ഞങ്ങള്‍ അര്‍ഹര്‍ അല്ല.ലിയോ നേടിയ ഗോള്‍ മാസ്മരികമായിരുന്നു.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ പെനാല്‍ട്ടി ഗോള്‍ ആവാത്തത് വലിയ ഒരു തിരിച്ചടി തന്നെ ആയിരുന്നു.”മല്‍സരശേഷം അദ്ദേഹം മോവിസ്റ്റാറിനോട് പറഞ്ഞു.

Leave a comment