European Football Foot Ball Top News

ജോര്‍ഡി ക്രൈഫിനെ ബാഴ്സയിലേക്ക് തിരിച്ചെത്തിക്കാന്‍ ലപ്പോര്‍ട്ട ശ്രമം തുടങ്ങിയതായി വാര്‍ത്തകള്‍

March 10, 2021

ജോര്‍ഡി ക്രൈഫിനെ ബാഴ്സയിലേക്ക് തിരിച്ചെത്തിക്കാന്‍ ലപ്പോര്‍ട്ട ശ്രമം തുടങ്ങിയതായി വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവുമായി ജോർഡി ക്രൈഫ് അനേകം വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.നിരവധി സ്ഥാനാർത്ഥികൾ മുൻ കളിക്കാരനെ ബാഴ്സയിലേക്ക് എത്തിക്കാന്‍   താൽപര്യം പ്രകടിപ്പിച്ചിരുന്നു.ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ  ജോവാൻ ലപോർട്ട ജയിച്ചതോടെ ക്ലബില്‍ ക്രൈഫിനെ  ഏതെങ്കിലും ഒരു റോളില്‍ ഉള്‍പ്പെടുത്താന്‍ തിടുക്കം കാണിക്കുന്നുണ്ട് എന്നു വാര്‍ത്ത വന്നിട്ടുണ്ട്.

മുന്‍ ബാഴ്സ പ്രസിഡന്‍റ് ബാര്‍ത്തോമ്യുവിനും ജോര്‍ഡി ക്രൈഫ് ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നു. സ്പോർട്ടിംഗ് ഡയറക്ടർ, കോച്ചിംഗ് ജോലികൾ എന്നിവപോലും അദ്ദേഹത്തിന് മുന്‍ പ്രസിഡന്‍റ് വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ നിലവില്‍ ചൈനീസ് ടീമായ ഷെൻ‌സെൻ എഫ്‌സിയേ  പരിശീലിപ്പിക്കുന്ന താരം ആ ഓഫര്‍ നിരസിച്ചിരുന്നു.ലപ്പോര്‍ട്ട ക്ലബിലേക്ക് തിരിച്ചെത്തുമ്പോള്‍  പഴയ പ്രതാപകാലത്തെ ബാഴ്സ ടീമിലെ പല താരങ്ങളെയും ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യതയുണ്ട്.

Leave a comment