European Football Foot Ball Top News

റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവന്‍റസിന് കൈത്താങ്ങായി മൊറാട്ട

March 7, 2021

റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവന്‍റസിന് കൈത്താങ്ങായി മൊറാട്ട

ലാസിയോ പതിനാലാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ പിര്‍ലോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത് മണ്ടത്തരം ആയെന്ന് വിചാരിച്ചിരുന്നോ എന്നു പറയാതിരിക്കാന്‍ കഴിയില്ല എന്നാല്‍ ഇത്തവണ പിര്‍ലോയുടെ തീരുമാനം ശരിയായിരുന്നു. ലാസിയോയുടെ ഒരു ഗോളിന് യുവന്‍റസ് മറുപടി നല്‍കിയത് മൂന്നു ഗോള്‍ കൊണ്ടായിരുന്നു.

വോക്കന്‍ കൊറെയ 14 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് യുവന്‍റസിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ 39 ആം മിനുട്ടിലെ റാബിയട്ടിന്റെ  ഗോള്‍ കൊണ്ട് ആദ്യ പകുതി തീരും മുന്‍പ് തന്നെ സമനില നേടാന്‍ യുവന്‍റസിന് കഴിഞ്ഞു.രണ്ടാം പകുതിയില്‍ 57 ആം മിനുട്ടിലും പിന്നീട് 60 ആം മിനുട്ടിലും ഇരട്ട ഗോള്‍ നേടി കൊണ്ട് മൊറാട്ട പിര്‍ലോയുടെ വിശ്വാസം കാത്തു.69 ആം മിനുട്ടില്‍ മൊറാട്ടക്ക് പകരം റൊണാള്‍ഡോയെ പിര്‍ലോ കളത്തില്‍ ഇറക്കി.വിജയത്തോടെ യുവന്‍റസ് മിലാന്‍ ടീമുകളുമായുള്ള പോയിന്‍റ് അകലം കുറച്ചു.

Leave a comment