European Football Foot Ball Top News

അഗ്യുറോ യുവന്‍റസിന്‍റെ അടുത്ത സമ്മറിലെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

March 6, 2021

അഗ്യുറോ യുവന്‍റസിന്‍റെ അടുത്ത സമ്മറിലെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീന സ്‌ട്രൈക്കറായ അഗ്യൂറോവിനെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ച് യുവന്‍റസ്.സിറ്റി താരത്തിനെയും ഇറ്റാലിയന്‍ സീരി എ ടീമിനെയും ബന്ധിപ്പിച്ചു കൊണ്ട് വാര്‍ത്ത പുറത്ത് ഇറക്കിയത് സ്‌പോർട്ട് മീഡിയാസെറ്റ് ആണ്.സീസണിന്റെ അവസാനത്തോടെ അർജന്റീന ഇന്റർനാഷണലിന്റെ  സിറ്റിയുമായുള്ള  കരാർ കാലഹരണപ്പെടും.അപ്പോള്‍ ഒരു ഫ്രീ ഏജെന്‍റ് ട്രാന്‍സ്ഫര്‍ ആണ് യുവന്‍റസ് ലക്ഷ്യമിടുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം അവരുടെ ആക്രമണം ശക്തിപ്പെടുത്താൻ അഗ്യുറോക്ക് ആയേക്കും എന്നാണ് യുവന്‍റസിന്‍റെ പ്രതീക്ഷ.എന്നാല്‍ നിലവില്‍ യുവന്‍റസില്‍ മികച്ച ഫോം കാഴ്ചവയ്ക്കുന്ന മൊറാട്ടയെ മാറ്റി നിര്‍ത്താന്‍ പിര്‍ലോ തയ്യാറാകുമോ എന്നതും സംശയമാണ്. താരത്തിനു സിറ്റിയില്‍ വീണ്ടും കഴിവ് തെളിയിച്ചാല്‍ മാത്രമേ ടീമില്‍ ഇടം  നേടാന്‍ ആകൂ എന്നു പെപ് ഗാര്‍ഡിയോള പറഞ്ഞിരുന്നു.

Leave a comment