European Football Foot Ball Top News

ബാഴ്സ കോപ ഡെല്‍ റിയ ഫൈനലില്‍

March 4, 2021

ബാഴ്സ കോപ ഡെല്‍ റിയ ഫൈനലില്‍

ബാഴ്സ സേവിയയെ എതിരിലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു.ജയത്തോടെ കോപ ഡെല്‍ റിയ ഫൈനലിലേക്ക് ബാഴ്സ കടന്നു.ഫൈനലില്‍ ബാഴ്സ അത്ലറ്റിക്ക് ക്ലബ് vs ലേവാന്തേ മല്‍സരത്തിലെ വിജയിയെ നേരിടും.ആദ്യ പാദത്തില്‍ തങ്ങള്‍ക്ക് ലഭിച്ച രണ്ടു ഗോള്‍ കടം വച്ച് രണ്ടാം പാദത്തിലേക്ക് ഇറങ്ങിയ ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയത് ഉസ്മാന്‍ ഡെംബെലേയും ജെറാര്‍ഡ് പിക്ക്വെയും,മാര്‍ട്ടിന്‍ ബ്രാത്വൈറ്റുമാണ്.

12 ആം മിനുറ്റില്‍ തന്നെ ഗോള്‍ നേടി വിജയപ്രതീക്ഷ ബാഴ്സ നല്‍കി എങ്കിലും സേവിയ പിന്നീട് ശക്തമായി തങ്ങളുടെ വല കാത്തതോടെ ബാഴ്സ ആകെ പരുങ്ങലില്‍ ആയി.മല്‍സരം തീരാന്‍ സെക്കന്‍റുകള്‍  ഇരിക്കെ ഗ്രീസ്മാന്‍ നല്‍കിയ ക്രോസ് പിക്ക്വെ വലയിലെത്തിച്ചത്തോടെ കളിയുടെ ഗതി മാറി.പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മല്‍സരം കൈക്കലാക്കാന്‍ ശേഷിക്കുന്ന ഒരു ഗോള്‍ നേടി  കൊണ്ട് ബാഴ്സയേ സഹായിച്ചത് മാര്‍ട്ടിന്‍ ബ്രാഥ്വൈറ്റ് ആയിരുന്നു.73 ആം മിനുട്ടില്‍ ലൂക്കാസ് ഒകാംപസ് നേടേണ്ടിയിരുന്ന പെനാല്‍ട്ടി ഒരു മികച്ച സേവിലൂടെ രക്ഷപ്പെടുത്തിയ ടെര്‍ സ്റ്റഗനും ബാഴ്സയുടെ വിജയത്തില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Leave a comment