പെഡ്രി സുഖപ്പെട്ടെന്ന് കോമാന്
പരിക്കിൽ നിന്ന് അത്ഭുതകരമായി സുഖം പ്രാപിച്ച ശേഷം പെഡ്രി വീണ്ടും പരിശീലനത്തിലാണെന്നും ബുധനാഴ്ച കോപ ഡെൽ റേയിൽ ബാഴ്സലോണയ്ക്ക് വേണ്ടി താരത്തിനു കളിക്കാമെന്നും റൊണാൾഡ് കോമാൻ വെളിപ്പെടുത്തി.ശനിയാഴ്ച ലാ ലിഗയിൽ സെവിയക്കെതിരെ 2-0 ന് ബാഴ്സ ജയിച്ചപ്പോൾ ഇടതുകാലിന് പരിക്കേറ്റ താരത്തിനെ കണ്ടത് ക്രട്ച്ചസില് ആണ്.ഇന്നതെ മല്‍സരം ബാഴ്സക്ക് ഏറെ മര്‍മപ്രധാനമായ ഒന്നാണ്,അതില്‍ പെഡ്രി ഇല്ലെങ്കില്‍ വലിയ ഒരു വിടവ് തന്നെ മിഡ്ഫീല്‍ഡില്‍ ബാഴ്സക്ക് അനുഭവപ്പെടും.
പെഡ്രി തന്നെ ഞെട്ടിച്ചു എന്നും ഇന്നലെ പെട്ടെന്ന് താരം ട്രൈനിങ്ങിന് ഇറങ്ങിയത് താന്‍ തീരെ പ്രതീക്ഷിച്ചില്ല എന്നും കോമാന് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് വീണ്ടും പരിശീലനത്തിന് ഇറങ്ങുമെന്നും പ്രശനങ്ങള്‍ ഒന്നുമില്ലെങ്കില്‍ സേവിയക്കെതിരെയുള്ള ആദ്യ ഇലവനില്‍ താരം ഇടം നേടുമെന്നും കോമാന് പറഞ്ഞു.






































