European Football Foot Ball Top News

യുവന്‍റസിന് വിജയം;മറ്റൊരു റെകോര്‍ഡ് നേട്ടത്തില്‍ റോണോ

March 3, 2021

യുവന്‍റസിന് വിജയം;മറ്റൊരു റെകോര്‍ഡ് നേട്ടത്തില്‍ റോണോ

സ്പെഷ്യയെ എതിരിലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു കൊണ്ട് യുവന്‍റസ് തങ്ങളുടെ മങ്ങുന്ന ലീഗ് പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി.ഇതോടെ എ‌സി മിലാനില്‍ നിന്നു മൂന്നു പോയിന്‍റും ഇന്‍ററില്‍ നിന്നും ഏഴ് പോയിന്‍റിന്‍റെ വിത്യാസത്തിലാണ് യുവന്‍റസ്.മൊറാട്ട,ചീസ,റൊണാള്‍ഡോ എന്നിവരുടെ പിന്‍ബലത്തില്‍ എതിരിലാത്ത മൂന്നു ഗോളിനാണ് യുവന്‍റസ് വിജയം റെജിസ്റ്റര്‍ ചെയ്തത്.

മല്‍സരത്തില്‍  ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ യുവാന്‍റസിനായില്ല.അവസാന മുപ്പത് മിനുട്ടുകളില്‍ മാത്രമാണ് യുവന്‍റസ് മൂന്നു ഗോളും നേടിയത്.തന്റെ 600 ആം ലീഗ് മല്‍സരത്തില്‍ ഗോള്‍ നേടി കൊണ്ട് റൊണാള്‍ഡോ ഒരു പുതിയ റിക്കോര്‍ഡ് സ്വന്തമാക്കി.തുടര്‍ച്ചയായി 12 സീസണുകളില്‍ 20 ഗോള്‍ നേടുക എന്ന റിക്കോര്‍ഡ് ആണ് ഇന്നലത്തെ ഗോളില്‍ അദ്ദേഹം നേടിയ റിക്കോര്‍ഡ്.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച പിര്‍ലോ മൊറാട്ടയുടെ മികച്ച പ്രകടനത്തെ  പ്രശംസിക്കാനും മറന്നില്ല.

Leave a comment