European Football Foot Ball Top News

കോമാന്‍ പോയാല്‍ അര്‍ട്ടേറ്റയെ എത്തിക്കാന്‍ ലപ്പോര്‍ട്ട

March 1, 2021

കോമാന്‍ പോയാല്‍ അര്‍ട്ടേറ്റയെ എത്തിക്കാന്‍ ലപ്പോര്‍ട്ട

ബാഴ്സയില്‍ പ്രസിഡന്‍റ് ഇലക്ഷന്‍ നടക്കാന്‍ ഇരിക്കുകയാണ്.സാധ്യത കൂടുതല്‍ വിക്റ്റര്‍ ഫോണ്ടിന് ആണെങ്കിലും മുന്‍ പ്രസിഡന്‍റ് ആയ ലപ്പോര്‍ട്ടയെ എഴുതി തള്ളാന്‍ ആകില്ല.പെപ്പിനെ മാനേജര്‍ ആക്കി കൊണ്ട് ബാഴ്സയുടെ സുവര്‍ണ കാലഘട്ടത്തിന് തുടക്കം കുറിച്ച മാനേജര്‍ ആണ് ലപ്പോര്‍ട്ട. അദ്ദേഹം ബാഴ്സയില്‍ പ്രസിഡന്‍റ് ആയി സ്ഥാനമേല്‍ക്കുകയാണെങ്കില്‍ അര്‍ട്ടേറ്റ അടുത്ത ബാഴ്സ മാനേജര്‍ ആവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

ഈ വാര്‍ത്ത നല്‍കിയത് RAC1  ആണ്.ലപ്പോര്‍ട്ടക്ക് കോമാനുമായി പ്രശ്നം ഒന്നും തന്നെ ഇല്ല എന്നും എന്നാല്‍ ഒരുപക്ഷേ അടുത്ത സീസണില്‍ കോമാന്‍ ടീം വിടാന്‍ തീരുമാനിച്ചാല്‍  മാനേജര്‍ അര്‍ട്ടേറ്റ ആയിരിയ്ക്കും എന്നാണ് ലപ്പോര്‍ട്ട പറയുന്നത്.പെപ്പിന്റെ കീഴില്‍ സിറ്റിയില്‍ അസിസ്റ്റന്‍റ് കോച്ച് ആയിരുന്ന അദ്ദേഹത്തിന് ബാഴ്സ ഒരുപക്ഷേ മികച്ച ഓരോപ്ഷന്‍ ആയിരിക്കും.

Leave a comment