European Football Foot Ball Top News

ലേയ്സെസ്റ്റര്‍ സിറ്റിയെ തൂക്കിയടിച്ച് ആഴ്സണല്‍

March 1, 2021

ലേയ്സെസ്റ്റര്‍ സിറ്റിയെ തൂക്കിയടിച്ച് ആഴ്സണല്‍

ആറാം മിനുട്ടില്‍ തന്നെ യൂറി ടിയാല്‍സ്മാന്‍ ഗോള്‍ നേടിയപ്പോള്‍ പ്രതിരോധത്തില്‍ ആയെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ ആഴ്സണല്‍ മൂന്നു ഗോള്‍ തിരിച്ചടിക്കുകയും ലീഗില്‍ മൂന്നാം സ്ഥാനത്ത് ഉള്ള ടീമിനെ തോല്‍പ്പിച്ച് ഏറെ വിലപ്പെട്ട മൂന്നു പോയിന്‍റ് സ്വന്തമാക്കാനും ആഴ്സണലിന് കഴിഞ്ഞു.

ആറാം മിനുട്ടില്‍ തന്നെ ടിയാലേമാന്‍സ് ഗോള്‍ കണ്ടെത്തി എങ്കിലും ശേഷിക്കുന്ന ഹാഫില്‍ മുഴുവന്‍ ആക്രമണങ്ങളും കാഴ്ചവച്ചത് ആഴ്സണല്‍ ആയിരുന്നു.39 ആം മിനുട്ടില്‍ ലഭിച്ച ഫ്രീക്കിക്കില്‍ നിന്നും വില്യന്‍റെ പാസ് സ്വീകരിച്ച ഡേവിഡ് ലൂയിസ് ഒരു ഹെഡറിലൂടെ ഗോള്‍ നേടി കൊണ്ട് സമനില പിടിച്ചു.45 ആം മിനുട്ടില്‍ പെപ്പെയെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നും ലകാസട്ടെ വീണ്ടും  ഗോള്‍ കണ്ടെത്തിയതോടെ നിയന്ത്രണം ഗണേര്‍സ് ഏറ്റെടുത്തു.ആദ്യ രണ്ടു ഗോളുകളിലും നിര്‍ണായക പങ്ക് വഹിച്ച പെപ്പെ മൂന്നാം വട്ടം ലേയ്സെസ്റ്റര്‍ വല ചലിപ്പിച്ചതോടെ 52 ആം മിനുട്ടില്‍ തന്നെ കളിയുടെ കാര്യം തീരുമാനം ആയി.

Leave a comment