European Football Foot Ball Top News

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ചെല്‍സി – യുണൈറ്റഡ് മല്‍സരം

March 1, 2021

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ചെല്‍സി – യുണൈറ്റഡ് മല്‍സരം

ഞായറാഴ്ച പ്രീമിയർ ലീഗിൽ ചെൽസി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ പിരിഞ്ഞു.തോമസ് ടൂഷലിന്‍റെ കീഴില്‍ തോല്‍വി അറിയാത്ത ഏഴ്  മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചെല്‍സിക്കായി.കഴിഞ്ഞ ദിവസം ആഴ്സണലിനോട് ലെസ്റ്റർ സിറ്റി തോറ്റത് മൂലം യുണൈറ്റഡിന് രണ്ടാം സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നതുമില്ല.

 

15 ആം മിനുട്ടില്‍ റഫറി സ്റ്റുവർട്ട് അറ്റ്വെൽ യുണൈറ്റഡിന് പെനാൽറ്റി നിഷേധിച്ചത് മല്‍സരത്തിന്  ശേഷവും  ഏറെ  സംസാര വിഷയം ആയിരുന്നു.കാലം ഹഡ്‌സൺ-ഒഡോയിയുടെ കൈയില്‍ പന്ത് കൊണ്ടെന്ന് റീപ്ലേയില്‍ വ്യക്തം ആയിരുന്നു.മല്‍സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ടൂഷല്‍ ഈ ഒരു തീരുമാനം എന്തിനാണ് VAR നിരീക്ഷിച്ചത് എന്നും അത് ഒരു പെനാല്‍ട്ടി നല്‍കാത്തതില്‍ സന്തോഷം ഉണ്ടെന്നും പറഞ്ഞപ്പോള്‍ VAR ഇന്‍റെ തീരുമാനത്തെ  ഒലെ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയായിരുന്നു.

Leave a comment