European Football Foot Ball Top News

ഒടുവില്‍ വിജയം നേടി ലിവര്‍പ്പൂള്‍

March 1, 2021

ഒടുവില്‍ വിജയം നേടി ലിവര്‍പ്പൂള്‍

കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒരു ജയം  പോലും നേടാനാവാത്ത  ലിവര്‍പ്പൂള്‍ വീണ്ടും വിജയവഴിയിലേക്ക്.ഇന്നലെ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ  എതിരിലാത്ത രണ്ട് ഗോളിനാണ്  ലിവര്‍പ്പൂള്‍ വിജയം നേടിയത്.കര്‍ട്ടിസ് ജോണ്‍സ്,കീന്‍ ബ്രയാന്‍ (ഓണ്‍ ഗോള്‍ )എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്.നിലവില്‍ ആറാം സ്ഥാനത്തിരിക്കുന്ന ലിവര്‍പൂളിന് ആദ്യ നാലില്‍ എത്താന്‍ ഇനിയും കഴിഞ്ഞേക്കും.

ഈയാഴ്ച പിതാവിന്റെ മരണത്തെത്തുടർന്ന് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ഇന്നലെ കളിച്ചിരുന്നില്ല.ആലിസണ് പകരം അഡ്രിയാന്‍ ആയിരുന്നു ഇന്നലെ ലിവര്‍പൂളിന് വേണ്ടി ഗ്ലൌസ് അണിഞ്ഞത്.ആദ്യ പകുതി ഗോള്‍ ഒന്നും നേടാന്‍ ലിവര്‍പൂളിന് ആയില്ല.മറ്റൊരു നിരാശ സമ്മാനിക്കും എന്നു തോന്നിച്ചെങ്കിലും 48 ആം മിനുട്ടിലെ കര്‍ട്ടിസ് ജോണ്‍സിന്‍റെ ഗോള്‍ എല്ലാം മാറ്റി മറക്കുകയായിരുന്നു.

Leave a comment