European Football Foot Ball Top News

വിജയത്തില്‍ കുറഞ്ഞതൊന്നും ലിവര്‍പൂളിന് വേണ്ട

February 28, 2021

വിജയത്തില്‍ കുറഞ്ഞതൊന്നും ലിവര്‍പൂളിന് വേണ്ട

കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളിലും തോല്‍വി മാത്രമാണ് ലിവര്‍പൂളിന്‍റെ ഫലം.നിലവില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ലിവര്‍പ്പൂള്‍.പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തൂം എന്ന ആരാധകരുടെ പ്രതീക്ഷ കാറ്റില്‍ പറത്തിയ പ്രകടനം ആയിരുന്നു ലിവര്‍പൂളിന്‍റേത്.ഇനി  ഒരു പക്ഷേ തിരിച്ച് വിജയവഴിയിലേക്ക് വരാന്‍ കഴിഞ്ഞാലും പ്രീമിയര്‍ ലീഗില്‍  രണ്ടാം സ്ഥാനമായിരിക്കും ക്ലോപ്പിന്റെ പടയുടെ പരമാവധി നേട്ടം.

ലിവര്‍പ്പൂള്‍ ഇപ്പോള്‍ കാത്തിരിക്കുന്നതും ഷെഫീല്‍ഡിനെ പോലൊരു എതിരാളി ആയിരിക്കും. ഏറ്റവും താഴെ കഴിയുന്ന അവര്‍ ലീഗില്‍ വെറും മൂന്നു വട്ടം  മാത്രമാണ് വിജയികള്‍ ആയത്. ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ലിവര്‍പൂളിന് ഒപ്പമായിരുന്നു. നാളെ ഇന്ത്യന്‍ സമയം രാവിലെ 12:45 നു ഷെഫീല്‍ഡ് യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ബ്രമാല്‍ ലെനില്‍ വച്ചാണ് നടക്കുക.

Leave a comment