European Football Foot Ball Top News

ചെകുത്താന്‍മാരേ മുക്കാന്‍ നീലകടല്‍ സജ്ജം

February 28, 2021

ചെകുത്താന്‍മാരേ മുക്കാന്‍ നീലകടല്‍ സജ്ജം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒരു ക്ലാസിക് പോരാട്ടം.ഇന്ന് രാത്രി പത്ത് മണിക്ക് ചെല്‍സിയുടെ ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇരു ടീമിന്‍റെയും ഗ്ലാമര്‍ മുന്‍ കാലങ്ങളിലെ പോലെ  അല്ല എങ്കിലും ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പാണ്.

ഈ സീസണില്‍ ഇരു ടീമുകളും ഇതിന്  മുന്നേ ഏറ്റുമുട്ടിയപ്പോള്‍ ആണ്  ഗോള്‍രഹിത സമനില ആയിരുന്നു ഫലം.നിലവില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ചെല്‍സി അഞ്ചാം സ്ഥാനത്തും ആണെങ്കിലും ഇരുവരും തമ്മിലുള്ള പോയിന്‍റ് വിത്യാസം വെറും ആറ് പോയിന്‍റ് മാത്രമേ ഉള്ളൂ.ടൂഷലിന് കീഴില്‍ ഒരു പുത്തന്‍ എനര്‍ജിയില്‍ കളിക്കുന്ന ചെല്‍സി ഒരുപക്ഷേ മുന്‍പത്തെ പോലെയല്ല ഇത്തവണ യുണൈറ്റഡിന്‍റെ വഴി മുടക്കാന്‍ ഉള്ള കെല്‍പ് അവര്‍ക്കുണ്ട്.

Leave a comment