European Football Foot Ball Top News

ലേയ്സെസ്റ്റര്‍ സിറ്റിയുടെ അത്താഴം മുടക്കാന്‍ ആഴ്സണല്‍

February 28, 2021

ലേയ്സെസ്റ്റര്‍ സിറ്റിയുടെ അത്താഴം മുടക്കാന്‍ ആഴ്സണല്‍

പ്രീമിയർ ലീഗില്‍ ഇന്ന്  മറ്റൊരു ആക്ഷന്‍ പാക്ക് ഉള്ള മല്‍സരം കൂടി.ലെസ്റ്റർ സിറ്റി അവരുടെ ഹോം ഗ്രൌണ്ടായ കിങ് പവര്‍  സ്റ്റേഡിയത്തിലേക്ക് ആഴ്സണലിനെ സ്വാഗതം ചെയ്യുന്നു.നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ ലീസസ്റ്റർ മൂന്നാം സ്ഥാനത്താണ്,ആഴ്സണൽ ആണെങ്കില്‍  11 ആം സ്ഥാനത്തും.തുടക്കത്തിലെ ഫോം നിലനിര്‍ത്താന്‍ ലേയ്സെസ്റ്റര്‍ സിറ്റി പാടുപ്പെട്ടിരുന്നു, എന്നാല്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലെ വിജയത്തോടെ നഷ്ട്ടപ്പെട്ട അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ലേയ്സെസ്റ്റര്‍ സിറ്റിക്കായി.

കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍  മൂന്നു പരാജയം ഉള്‍പ്പടെ ഒരു വിജയം മാത്രമാണ് ആഴ്സണലിന് നേടാന്‍ കഴിഞ്ഞത്.കഴിഞ്ഞ മല്‍സരത്തില്‍ സിറ്റിക്കെതിരെ തോല്‍വി നേരിട്ടെങ്കിലും അവരെ നല്ല പോലെ പരീക്ഷിച്ച ശേഷമാണ് ആഴ്സണല്‍ പരാജയം സ്വീകരിച്ചത്.ഇന്ന് ഇന്ത്യന്‍ സമയം  അഞ്ചരക്കാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.

Leave a comment