European Football Foot Ball Top News

റൊണാള്‍ഡോയുടെ ഗോള്‍ പാഴായി,യുവന്‍റസിന് സമനില

February 28, 2021

റൊണാള്‍ഡോയുടെ ഗോള്‍ പാഴായി,യുവന്‍റസിന് സമനില

സീരി  എ കിരീടം നിലനിര്‍ത്താന്‍ മിലാന്‍ ടീമുകള്‍ സൃഷ്ട്ടിക്കുന്ന വെല്ലുവിളികള്‍  മറികടക്കാന്‍ ശ്രമിക്കുന്ന യുവാന്‍റസിന് വീണ്ടും ഒരു തിരിച്ചടി.ഇന്നല്ലെ വെറോണക്കെതിരെ സമനില നേടിയ യുവന്‍റസ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഇന്‍റര്‍ മിലാനില്‍ നിന്നും ഏഴ്  പോയിന്‍റ് എ‌സി മിലാനില്‍ നിന്നും മൂന്നു പോയിന്‍റിനും പുറകില്‍ ആണ് യുവന്‍റസ്.

മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ പോയി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി  കൊണ്ട് റൊണാള്‍ഡോ യുവന്‍റസിനു ലീഡ് നേടി കൊടുത്തു.ഒരു ഗോള്‍ ലീഡില്‍ വിജയം നേടാം എന്നു കരുതിയ യുവന്‍റസിന് തിരിച്ചടി നല്കി കൊണ്ട് 77 ആം മിനുട്ടില്‍  അന്‍റോയിന്‍ ബരാക്ക് വെറോണക്ക് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഇതോടെ ശേഷിക്കുന്ന സീരി എ ലീഗ് പോരാട്ടങ്ങളില്‍ ഒരു ശക്തമായ ത്രികോണ മല്‍സരത്തിനുള്ള സാധ്യതയാണ് കാണുന്നത്.

 

Leave a comment